ക്യാമ്പ് നൗ: ബാഴ്‌സലോണയുടെ വെർസറ്റൈൽ താരമായ സെർജിയോ റോബർട്ടോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. സെർജിയോ റോബർട്ടോയും മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചയിൽ ആണെന്നും ഉടൻ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പെപ് ഗ്വാർഡിയോളയുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് റോബർട്ടോ. ബാഴ്‌സലോണയിൽ ആദ്യ ഇലവനിൽ അവസരങ്ങൾ കിട്ടാതായതോടെ താരം ക്ലബ് വിടുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.
സെർജിയോ റോബർട്ടോ ബാഴ്‌സലോണയിൽ കരാർ പുതുക്കിയേക്കില്ലെന്ന് ഇതിനകം സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 29കാരനായ താരത്തിന് ഇതുവരെ ക്ലബ് കരാർ വാഗ്ദാനം ചെയ്തിട്ടില്ല. സീസണിൽ ഭൂരിഭാഗം സമയത്തും പരിക്കിനെ തുടർന്ന് ടീമിന് പുറത്തായിരുന്നു താരം. ബാഴ്‌സലോണയിൽ 2006 മുതലുള്ള താരമാണ് സെർജിയോ റോബർട്ടോ.
Read Also:- ആ ഓൾറൗണ്ടറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വെങ്കടപതി രാജു
അതേസമയം, റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസിന് മാഞ്ചസ്റ്റർ സിറ്റി രണ്ടു വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. റയൽ മാഡ്രിഡുമായി കരാർ പുതുക്കിയില്ലെങ്കിൽ മുപ്പത്തിയഞ്ചുകാരനായ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. ജൂണിൽ മാഡ്രിഡിൽ കരാർ അവസാനിക്കുന്ന താരം ക്ലബിൽ ഒരു വർഷം കൂടി നീട്ടാനുള്ള ഓഫർ നിരസിച്ചിരുന്നു.
Post Your Comments