CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

‘സിനിമ വർക്കായില്ല, പക്ഷെ ഞാൻ ജീവിച്ചു’; ബോളിവുഡിൽ 19 വർഷങ്ങൾ പൂർത്തീകരിച്ച് സോനു സൂദ്

സുകുമാര്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍

രാജ്യമൊട്ടാകെ ആരാധകരുള്ള ബോളിവുഡ് നടനാണ് സോനു സൂദ്. പൊതുപ്രവർത്തനങ്ങളിൽ സജീവമായ താരത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡിൽ 19 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സോനു. നിരവധിപേരാണ് അദ്ദേഹത്തിന് ആശംസയുമായി എത്തിയത്.

2002ല്‍ പുറത്തിറങ്ങിയ ‘ഷഹീദ് ഇ അസം’ എന്ന ചിത്രത്തിലൂടെയാണ് സോനു ബോളിവുഡിലേക്ക് എത്തുന്നത്. സുകുമാര്‍ നായര്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ട്വിറ്ററിലൂടെ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മകളും സോഷ്യൽ മീഡിയയിലൂടെ സോനു പങ്കുവെച്ചിട്ടുണ്ട്

സ്വാതന്ത്ര്യ സമര സേനാനി ഭഗത്ത് സിങ്ങിന്റെ ജീവിത കഥ പറയുന്ന ഷഹീദ് ഇ അസം എന്ന ചിത്രത്തില്‍ ഭഗത്ത് സിങ്ങിന്റെ വേഷമാണ് സോനു സൂദ് അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ച് ‘സിനിമ വർക്കായില്ല, പക്ഷെ ഞാൻ ജീവിച്ചു’ എന്നാണ് സോനുസൂദ്‌ ട്വിറ്ററിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button