Latest NewsNewsIndia

നരേന്ദ്ര മോദിയോട് സങ്കടം പറഞ്ഞ് ആറു വയസുകാരി; 48 മണിക്കൂറിനുള്ളിൽ എല്ലാം ശരിയാക്കുമെന്ന് ഉറപ്പു നൽകി അധികൃതർ

48 മണിക്കൂറിനുള്ളിൽ പുതിയ നയം രൂപീകരിക്കണമെന്ന് നിർദ്ദേശം

ശ്രീനഗർ: ഓൺലൈൻ ക്ലാസുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതി പറഞ്ഞ ആറു വയസുകാരിയുടെ പ്രശ്‌നത്തിന് പരിഹാരവുമായി അധികൃതർ. കശ്മീർ സ്വദേശിനിയായ ആറു വയസുകാരിയാണ് പ്രധാനമന്ത്രിയോട് പരാതി പറഞ്ഞിരിക്കുന്നത്. തന്റെ പഠനഭാരത്തെ കുറിച്ച് മോദിയോട് പരാതി പറയുന്ന കൊച്ചു മിടുക്കിയുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Read Also: പൗരത്വ ബില്ലിനും കര്‍ഷക സമരത്തിനും ഗുഡ്‌ബൈ, എല്ലാം പരാജയം : ഇനി ലക്ഷ്യം ലക്ഷദ്വീപ് ; പ്രതിഷേധവുമായി ഇടത് നേതാക്കള്‍

ഔറംഗസേബ് നക്ഷ്ബന്ദി എന്ന മാദ്ധ്യമപ്രവർത്തകനാണ് ആറു വയസുകാരിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. അധ്യാപകർ ഹോം വർക്ക് തരുന്നുവെന്നും ഇത്രയും വർക്ക് തങ്ങളെ പോലെയുള്ള കൊച്ചു കുട്ടികൾക്ക് തരാതെ വലിയ കുട്ടികൾക്ക് കൊടുക്കണമെന്നുമാണ് വീഡിയോയിൽ കുട്ടി ആവശ്യപ്പെടുന്നത്. വീഡിയോയുടെ അവസാനം തങ്ങൾ എന്ത് ചെയ്യും മോദി സാബ് എന്നും ആറു വയസുകാരി ചോദിക്കുന്നു. വീഡിയോ വൈറലായതോടെ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പരാതിയിൽ ഇടപെട്ടു. 48 മണിക്കൂറിനുള്ളിൽ പുതിയ നയം രൂപീകരിക്കാനാണ് അദ്ദേഹം വിദ്യാഭ്യാസ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വളരെ മനോഹരമായ പരാതിയാണ്. കുഞ്ഞുങ്ങളുടെ ഹോംവർക്കുകളുടെ ഭാരം കുറയ്ക്കാൻ 48 മണിക്കൂറിനുള്ളിൽ പുതിയ നയം രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ നിഷ്‌ക്കളങ്കത ദൈവത്തിന്റെ സമ്മാനമാണ്. അവരുടെ നാളുകൾ സജീവവും സന്തോഷവും ആനന്ദവും നിറഞ്ഞതായിരിക്കണം -ഗവർണർ ട്വിറ്ററിൽ കുറിച്ചു.

Read Also: മലപ്പുറത്തെ കോവിഡ് കണക്കുകൾ അറിയാം

രാവിലെ മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ് ഒന്നിനു പുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഉറുദു, ഇ വി എസ് അങ്ങനെ ഉച്ച വരെ നീളും. കൊച്ചുകുട്ടികൾക്ക് ഇത്രയധികം പഠിക്കാൻ നൽകുന്നത് തീരെ ശരിയല്ലെന്നും ആറുവയസുകാരി വീഡിയോയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button