COVID 19Latest NewsKeralaIndiaNews

18 ന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ; ഡിസംബറോടെ പൂർത്തിയാകുമെന്ന് സുപ്രീംകോടതിയിൽ വ്യക്തമാക്കി കേന്ദ്രസർക്കാർ

വാക്സിനേഷന്‍ സംബന്ധിച്ച് ആത്മവിശ്വസമുണ്ടെന്നും, രാജ്യത്തിലെ കോവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമായ ആഭ്യന്തര ഉത്പാദനം നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

ഡൽഹി: ഈ വർഷം ഡിസംബറോടെ രാജ്യത്തെ 18 ന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷൻ പൂർത്തിയാകുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ എടുത്ത കേസിലെ വാദം നടക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

വാക്സിനേഷന്‍ സംബന്ധിച്ച് ആത്മവിശ്വസമുണ്ടെന്നും, രാജ്യത്തിലെ കോവിഡ് വാക്സിനുകളുടെ ആവശ്യത്തിന് പര്യാപ്തമായ ആഭ്യന്തര ഉത്പാദനം നടക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാറിന് വേണ്ടി ഹാജറായത്.

എന്നാൽ, ഈ ദേശീയ അടിയന്തര ഘട്ടത്തില്‍, കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന് ഒട്ടാകെ വാക്സിന്‍ നല്‍കണമെന്നും സംസ്ഥാനങ്ങള്‍ ആപത്ത്ഘട്ടത്തിലാണെന്നും സുപ്രീംകോടതിയില്‍ കേസ് കേള്‍ക്കുന്ന മൂന്നാംഗ ബെഞ്ച് പറ‍ഞ്ഞു. ആഗോളതലത്തില്‍ വാക്സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സംസ്ഥാനങ്ങളോട് വ്യക്തമാക്കണമെന്നും, വാക്സിൻ ലഭ്യതയിൽ വ്യക്തത വരുത്തണമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് എല്‍.എന്‍ റാവു, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button