ലണ്ടൻ: കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന് യുകെയിൽ തുടക്കം കുറിച്ചിട്ടുണ്ടാകാമെന്ന് മുന്നറിയിപ്പ്. ശാസ്ത്ര ഉപദേഷ്ടാവാണ് സർക്കാരിന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനിരിക്കെയാണ് ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ രവി ഗുപ്ത സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.
ജൂൺ 21-ന് ബ്രിട്ടണിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനിരിക്കുകയാണ്. ഈ തീരുമാനം നീട്ടിവെയ്ക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു ദിവസമായി യുകെയിൽ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകൾ സ്ഥിരീകരിക്കുന്നുണ്ട്. ഏപ്രിൽ 12-ന് ശേഷമാണ് ബ്രിട്ടണിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയത്. പുതിയ കേസുകളിൽ 75 ശതമാനവും ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617.2 വകഭേദമാണെന്നും രവി ഗുപ്ത വ്യക്തമാക്കിയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രിട്ടണിലെ ജനസംഖ്യയിലെ ഭൂരിഭാഗം പേരും കോവിഡിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ട്. അതിനാൽ മൂന്നാം തരംഗം അതിവേഗം രൂക്ഷമാകില്ലെന്നാണ് ശാസ്ത്ര ഉപദേഷ്ടാവിന്റെ വിലയിരുത്തൽ.
Post Your Comments