തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്ക് നേരെ വിമർശനം ശക്തമാകുകയാണ്. ദ്വീപ് നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ചും അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള നിയമസഭ ഇന്ന് പാസാക്കിയ പ്രമേയത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. നിയമസഭ പാസാക്കിയ പ്രമേയത്തിന് ടോയ്‌ലെറ്റ് പേപ്പറിന്റെ വില പോലുമില്ലെന്നു സുരേഷ് പറഞ്ഞു.
read also: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ
ഒരു വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് സുരേഷ് ഈ പരാമര്‍ശം നടത്തിയത്. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് ഭരണപ്രതിപക്ഷ നേതാക്കന്മാരുടെ പിന്തുണയോടെ നിയമസഭാ പാസാക്കിയത്.
Post Your Comments