KeralaCinemaNattuvarthaLatest NewsNewsBollywoodEntertainmentMovie Gossips

സിനിമയ്ക്ക് ‘പൃഥ്വിരാജ്’ എന്ന പേര് അപമാനം, മാറ്റണമെന്ന ആവശ്യവുമായി കർണ്ണി സേന

കർണ്ണി സേനയുടെ നിർദേശങ്ങൾ അനുസരിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്

അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യവുമായി കർണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ ജീവിത കഥപറയുന്ന ചിത്രമാണ് ‘പൃഥ്വിരാജ്’. എന്നാൽ സിനിമയുടെ പേര് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതാണെന്നും, അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നും കര്‍ണ്ണി സേന ആവശ്യപ്പെട്ടു.

അതോടൊപ്പം, സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നിൽ സ്ക്രീൻ ചെയ്യണമെന്നും സേന ആവശ്യപ്പെട്ടിട്ടുണ്ട്. കർണ്ണി സേനയുടെ നിർദേശങ്ങൾ അനുസരിക്കാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവതിന് സമാനമായ പ്രശ്നങ്ങൾ വീണ്ടും ആവർത്തിക്കപ്പെടുമെന്നും, എല്ലാം നേരിടാൻ സംവിധായകൻ ഒരുങ്ങിയിരിക്കണമെന്നും സേന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button