KeralaLatest NewsNews

പൊതുസ്ഥലങ്ങളിൽ പ്രഭാത സവാരിയ്ക്ക് അനുമതി; കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം; ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ പ്രഭാത സവാരിയ്ക്ക് അനുമതി. രാവിലെ അഞ്ചു മണി മുതൽ ഏഴു മണി വരെ പ്രഭാത നടത്തവും വൈകുന്നേരം ഏഴു മുതൽ ഒമ്പതു വരെ വൈകുന്നേരത്തെ നടത്തവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അനുവദിക്കും. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

സ്റ്റേഷനറി ഇനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവാദമുണ്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ വിവാഹക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കൂ. മറ്റുള്ളവർക്ക് ഉത്പ്പന്നങ്ങളുടെ ഹോം ഡെലിവറി ചെയ്യാം. ലോക്ക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകേണ്ടതാണ്. 2021 ജൂൺ ഏഴു മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളും 50% ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും അനുമതി നൽകി.

Read Also: ഉള്ളുപൊള്ളയായിരുന്ന രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചത് മോദി; കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് യോഗി

വ്യാവസായിക സ്ഥാപനങ്ങൾക്കും ഉത്പാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതി നൽകിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button