കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒന്നരമാസത്തിന് ശേഷം ആയിരത്തിന് താഴെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ന് 857 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 13ന് 868 പേര്‍ക്ക് പോസിറ്റീവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയായിരുന്നു ഉണ്ടായത്. ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മെയ് ആറിന് 5704 പേര്‍ക്കായിരുന്നു. മെയ് മൂന്നിന് ജില്ലയിലെ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.90 ശതമാനത്തിലെത്തിയത് ഇന്ന് (മെയ് 31) 12.41 ശതമാനത്തിലേക്ക് കുറഞ്ഞിരിക്കുകയാണ്.
കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത് 18,630 കോഴിക്കോട് സ്വദേശികളാണ് കോവിഡ് ചികിത്സയിലുള്ളത്. 14634 പേരും വീടുകളിലാണ് കോവിഡ് ചികിത്സയിലുള്ളത്. ആകെ 21,87,513 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 21,84,415 എണ്ണത്തിന്റെ ഫലം ലഭിക്കുകയുണ്ടായി. ഇതില്‍ 19,06,373 എണ്ണം നെഗറ്റീവാണ്. ഇതുവരേ 2,78,899 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 957 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു.പുതുതായി വന്ന 2186 പേര്‍ ഉള്‍പ്പെടെ 58,137 പേരാണ് നിരീക്ഷണത്തിലുള്ളത്. 5,82,996 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ഇന്ന് (മെയ് 31) ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. 833 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 7082 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊറോണ വൈറസ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2210 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ടി.പി.ആര്‍ കൂടുതലുള്ളത് പെരുവയല്‍ പഞ്ചായത്തിലാണ്. ഇവിലെ 52 ശതമാനമാണ് ടി.പി.ആര്‍. 92 പേരെ പരിശോധിച്ചതില്‍ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. നരിക്കുനി 33, എടച്ചേരി 30, മുക്കം 28, കൊടുവള്ളി 27, രാമനാട്ടുകര 26 കാരശ്ശേരി 26 ശതമാനം എന്നിവിടങ്ങളിലാണ് കൂടുതല്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 14 ശതമാനമാണ് ടി.പി.ആര്‍. ജില്ലയിലെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കായണ്ണ, കൂത്താളി, മരുതോങ്കര, മാവൂര്‍, നന്മണ്ട പഞ്ചായത്തുകളിലാണ്.
Post Your Comments