COVID 19UAELatest NewsNewsGulf

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കോവിഡ് ബാധിച്ചത് 1,763 പേര്‍ക്ക്

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ പുതുതായി 1,763 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. രാജ്യത്ത് കൊറോണ വൈറസ് ചികിത്സയിലായിരുന്ന 1,740 പേര്‍ രോഗമുക്തരായപ്പോൾ മൂന്ന് കൊറോണ വൈറസ് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,89,946 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ കൊറോണ വൈറസ് രോഗികളെ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,70,836 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,50,525 പേര്‍ ഇതിനോടകം രോഗമുക്തരാവുകയും 1,680 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 18,631 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button