ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പത്ത് ലക്ഷം കടന്നിരിക്കുന്നു. കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 35.56 ലക്ഷമായി ഉയർന്നിരിക്കുന്നു. കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.53 ലക്ഷം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് 2.80 കോടിയിലധികം പേർക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ മരണം 3.29 ലക്ഷമായി ഉയർന്നിരിക്കുന്നു. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത് ലക്ഷം കടന്നിരിക്കുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
എന്നാൽ അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്. വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ എണ്ണായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 124 പേരാണ് മരണപ്പെട്ടത്. അതേസമയം ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 43,520 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 950 പേർ മരണപ്പെടുകയും ചെയ്തു.
Post Your Comments