COVID 19KeralaNattuvarthaLatest NewsNewsIndia

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിന്റെ മരുന്ന് തീർന്നു ; ഗുരുതരാവസ്ഥയിലുള്ളത് രണ്ടുപേർ

ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തിൽ ഇതരത്തിലൊരു സംഭവം വലിയ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.

കോഴിക്കോട് : സംസ്ഥാനത്ത് പ്രതിസന്ധികൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികള്‍ക്ക് നല്‍കുന്ന രണ്ട് മരുന്നുകളും തീര്‍ന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ മരുന്നുകളാണ് തീര്‍ന്നത്. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് നല്‍കാന്‍ മരുന്നില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Also Read:‘പ്രമേയത്തിനു പുല്ലുവില, പഴയ 6 എണ്ണം ഉദാഹരണം’; കമ്മ്യൂണിസ്റ്റുകളുടെ ചതിക്കുഴിയിൽ ദ്വീപ് നിവാസികൾ വീഴരുതെന്ന…

രണ്ട് ദിവസം മുൻപ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാന്‍ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്രത്തോളം രൂക്ഷമായ സാഹചര്യത്തിൽ ഇതരത്തിലൊരു സംഭവം വലിയ അനാസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button