COVID 19Latest NewsNewsIndiaInternational

കോവിഡ്; റദ്ദായ വിമാന ടിക്കറ്റുകളുടെ വൗച്ചറിന്​ പകരം റീഫണ്ട്​ നൽകാൻ തീരുമാനവുമായി എയർ ഇന്ത്യ എക്​സ്​പ്രസ്

നേരത്തേ, പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കോവിഡ്​ വ്യാപന കാലത്ത്​ റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട്​ നൽകണമെന്ന്​ സുപ്രീം കോടതി വിധിച്ചിരുന്നു.

മനാമ: കോവിഡ്​ കാലത്ത്​ റദ്ദായ വിമാന ടിക്കറ്റുകളുടെ തുക റീഫണ്ട്​ ലഭിക്കാത്തവർക്ക്​, നേരത്തെ വൗച്ചറുകളാക്കി മാറ്റിയ ടിക്കറ്റുകളുടെ തുക റീഫണ്ട്​ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്.​ യാ​ത്രക്കാരുടെയും ട്രാവൽ ഏജൻസികളുടെയും നിരന്തരമായ പരാതിക്കൊടുവിലാണ്​ ഇക്കാര്യത്തിൽ നടപടി ഉണ്ടായിരിക്കുന്നത്​.

നേരത്തേ, പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ കോവിഡ്​ വ്യാപന കാലത്ത്​ റദ്ദായ ടിക്കറ്റുകളുടെ തുക റീഫണ്ട്​ നൽകണമെന്ന്​ സുപ്രീം കോടതി വിധിച്ചിരുന്നു. ബഹ്​റൈനിലെ ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ്​ ബുക്ക്​ ചെയ്​ത പലർക്കും റീഫണ്ട് നൽകിയില്ല. പകരം 2021 ഡിസംബർ 31നുള്ളിൽ ഉപയോഗിക്കണമെന്ന വ്യവസ്​ഥയോടെ മറ്റൊരു യാത്രക്ക്​ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വൗച്ചറുകളാക്കി നൽകുകയാണ്​ എയർലൈൻസ്​ ചെയ്​തത്​.

വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

മാർച്ചിൽ ഇന്ത്യ ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നാണ്​ അന്താരാഷ്​ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്​. തുടർന്ന് വിദേശത്ത്​ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച വന്ദേഭാരത്​ ദൗത്യത്തിൽ പുതിയ ടിക്കറ്റ്​ എടുത്താണ്​ ആയിരക്കണക്കിന്​ യാത്രക്കാർ നാട്ടിലേക്ക്​ മടങ്ങിയത്​. പുറമേ, ചാർട്ടേഡ്​ വിമാനങ്ങളിലും യാത്രക്കാർ മടങ്ങി.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്​ പോയവർക്കും, സന്ദർശക വിസയിൽ വന്ന്​ മടങ്ങിയവർക്കും ഉടൻ മറ്റൊരു വിമാന യാത്ര നടത്താൻ സാധ്യതയില്ലാത്തതിനാൽ വൗച്ചർ പ്രയോജനപ്പെടാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ്​ വൗച്ചറിന്​ പകരം റീഫണ്ട്​ വേണമെന്ന ആവശ്യം ഉയർന്നത്​.

​തുടർന്ന് ബഹ്​റൈനിലെ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ ഇന്ത്യയിലെ ആസ്​ഥാനത്ത്​ വിവരം അറിയിച്ച്​ റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ നിർദേശിച്ചു. നിലവിൽ വൗച്ചറുകൾ പി.എൻ.ആർ ആയി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഉടൻ​ റീഫണ്ട്​ ലഭ്യമാകുമെന്നാണ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ അറിയിച്ചിരിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button