ന്യൂഡല്‍ഹി: ലോകനേതാക്കളില്‍ ഏറ്റവും ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ കൈവരിച്ചത് വലിയ നേട്ടങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 30ന് ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തിയാണ് അമിത് ഷാ സംസാരിച്ചത്. സുരക്ഷ, പൊതുജനക്ഷേമം, പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ ഈ കാലയളവില്‍ ഇന്ത്യ അത്ഭുത നേട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അമിത് ഷാ ട്വീറ്റില്‍ വ്യക്തമാക്കി.
Read Also : യുപിയില്‍ കോവിഡിനെ പിടിച്ചുകെട്ടി, ‘യോഗി മോഡല്‍’ വന്‍ വിജയം
‘മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യ ശക്തിയുള്ള രാജ്യമായെന്നും ‘ അമിത് ഷാ പറഞ്ഞു. ഏഴുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തിയെന്നും എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയകാഴ്ചപ്പാടുകളാല്‍ മറികടക്കാന്‍ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments