ലക്‌നൗ : കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ഉത്തര്‍പ്രദേശ് വിജയം കണ്ടു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് കേസുകളില്‍ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് യു.പി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. യു.പിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1908 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരത്തില്‍ താഴുന്നത്. ് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനം ഇടിവുണ്ടായി. ഏപ്രില്‍ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. നിലവില്‍ ഇത് 41,214 ആണ്.
മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ‘യോഗി മോഡല്‍’ (ടെസ്റ്റ്-ട്രെയ്‌സ്-ട്രീറ്റ് (ടി3)) ആണ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനു സഹായിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിലുള്ളത്. യുപിയില്‍ നിലവില്‍, 0.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഉദ്യോഗസ്ഥരുടെ ജാഗ്രത, ധീരമായ തീരുമാനങ്ങള്‍, വേഗത്തിലുള്ള നടപടികള്‍ എന്നിവ കാരണം സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.4 ശതമാനം വരെ ഉയര്‍ന്നതായും യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Post Your Comments