ചെറുവണ്ണൂർ: ബൈക്ക് ലോറിക്കടിയിൽപെട്ട് ബി.സി റോഡ് ലിറ്റിൽ ഫ്ലവർ സ്കൂളിനു സമീപം പിലാക്കൽ വീട്ടിൽ പരേതനായ പൗലോസിൻെറ മകൻ ജോർജ് (69) മരിച്ചു. തിങ്കളാഴ്ച രാവിലെ ഞെളിയൻപറമ്പിനു സമീപത്തെ പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം ഉണ്ടായിരിക്കുന്നത്. പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിവന്ന കാർ കണ്ട് വെട്ടിച്ച സ്കൂട്ടർ ലോറിക്കടിയിൽപെടുകയായിരുന്നു ഉണ്ടായത്. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ജോർജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സൂസൻ. മക്കൾ: അലസ്റ്റർ പി. ജോർജ്, അർച്ചന ജോർജ്. മരുമക്കൾ: നീതു ജോസ്, ഹാൻസൺ സ്െറ്റല്ലസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവണ്ണൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.
Post Your Comments