ഡല്‍ഹി: വര്‍ഷങ്ങളായി യോഗയുടേയും ആയുര്‍വേദത്തിന്റേയും ഇരട്ട സംരക്ഷണം ആസ്വദിക്കുന്നതിനാല്‍ താന്‍ വാക്‌സിന്‍ എടുക്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ വീണ്ടും വിവാദ പരാമര്‍ശങ്ങളുന്നയിച്ച രാംദേവ് കോവിഡ് വാക്‌സിനുകളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്തു. കോവിഡ് മരണങ്ങള്‍ തടയാന്‍ ആധുനിക വൈദ്യശാസ്ത്രം നൂറ് ശതമാനം ഫലപ്രദമല്ലെന്ന് തെളിഞ്ഞതായും രാംദേവ് പറഞ്ഞു.
പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുർവേദ മരുന്നുകളും ശീലിക്കുന്നുവെന്നും അതിനാൽ ഒരു പ്രതിരോധ കുത്തിവെപ്പുകളും നടത്തേണ്ട ആവശ്യകത തനിക്കുണ്ടായിട്ടില്ലെന്നും രാംദേവ് പാഞ്ഞു. പുരാതനമായ ഈ ചികിത്സാ രീതിയിലേക്ക് ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും നൂറുകോടിയിലധികം ആളുകള്‍ എത്തിച്ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുംകാലങ്ങളില്‍ ആയുര്‍വേദം ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുമെന്നും, സമൂഹത്തിലെ ഒരു വിഭാഗം ഈ ചികിത്സാ രീതിയെ മനഃപൂര്‍വ്വം അവഗണിക്കുകയോ തരംതാഴ്ന്നതാണെന്ന് കരുതുകയോ ചെയ്യുകയാണെന്നും ബാബ രാംദേവ് പറഞ്ഞു.
Post Your Comments