
ബെംഗളൂരു : കോവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വർഷത്തേക്ക് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത വൈറോളജിസ്റ്റും കര്‍ണാടക കോവിഡ് ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി അംഗം കൂടിയായ ഡോ. വി. രവിയാണ് ഇക്കാര്യം പറഞ്ഞത്.
ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്, പ്രശ്‌നകാരികളായ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാത്ത പക്ഷം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടു മുതല്‍ മൂന്നുവര്‍ഷം വരെ മഹാമാരിയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷത്തേക്ക് സംരക്ഷണം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : യുവതിയെ ബംഗളൂരുവിൽ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തിൽ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ
അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാംതരംഗം ഒഴിവാക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം പലരും അശ്രദ്ധ കാണിച്ചു. അതിന്റെ ഫലമാണ് ഇന്ത്യ ഇപ്പോള്‍ രണ്ടാംതരംഗത്തിലൂടെ നേരിടുന്നതെന്നും രവി പറഞ്ഞു. കോവിഡ് മൂന്നാം തരംഗം- വാക്‌സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കവേയാണ് രവി ഇക്കാര്യം പറഞ്ഞത്.
Post Your Comments