Latest NewsKeralaNews

നിയമസഭാ പ്രമേയം പാസ്സായ ഉടൻ 6 പ്രധാന ദ്വീപുകളിൽ മഹാത്മാജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം: ടിപി സെൻകുമാർ

പരിഹാസ രൂപേണയുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

വിവാദങ്ങൾക്ക് ചുക്കാൻ പിടിച്ച ലക്ഷദ്വീപ് വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിയമസഭാ പ്രമേയം പാസാക്കുന്നതിനെതിരെ മുൻ ഡിജിപിയും ബിജെപി വക്താവുമായ ടി പി സെൻകുമാർ രംഗത്ത്. നിയമസഭാ പ്രമേയം ഐക്യകണ്ഡേന പാസ്സായ ഉടൻ ലകഷദ്വീപ്പിലെ 6 പ്രധാന ദ്വീപുകളിൽ മഹാത്മാജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാമെന്നാണ് സെൻകുമാർ ഫേയ്‌സ്‌ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. പരിഹാസ രൂപേണയുള്ള അദ്ദേഹത്തിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: “നിയമസഭാ പ്രമേയം ഐക്യകണ്ഡേന പാസ്സായ ഉടൻ ലക്ഷദ്വീപിലെ 6 പ്രധാന ദ്വീപുകളിൽ മഹാത്മാജിയുടെ പ്രതിമകൾ സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കാം.”

http://

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ അനുകൂലിച്ച് നിരവധി പ്രമുഖർ രംഗത്ത് എത്തിയിരുന്നു. ദ്വീപ് വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെ പുകമറ സൃഷ്ട്ടിക്കുകയാണ് ചില മാധ്യമങ്ങൾ. അതേസമയം ലക്ഷദ്വീപ് കളക്ടർ അസ്കർ അലി നടത്തിയ വാർത്താസമ്മേളനത്തിനു ശേഷം സോഷ്യൽ മീഡിയകളിൽ സേവ് ലക്ഷദ്വീപ് ക്യാമ്പെയിൻ കുറഞ്ഞുവെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കളക്ടർ സേവ് ലക്ഷദ്വീപുകാരുടെ ഫ്യൂസൂരിയെന്ന് സന്ദീപ് യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. വിഷയത്തിൽ പ്രതികരണ തൊഴിലാളികളായി രംഗത്തെത്തിയ സിനിമാ, സാംസ്കാരിക നായകന്മാരോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് സന്ദീപ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button