കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്‌പെൻഡ് ചെയ്തു. മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ടി.എസ്.സീമയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സീമക്കെതിരെ അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്ന് 2010-ൽ ടി.എസ്.സീമ എന്നൊരു വിദ്യാർഥി പിജി കോഴ്‌സ് വിജയിച്ചിട്ടില്ലെന്ന് വ്യക്തമായി.
സീമ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പരിൽ മറ്റൊരു വിദ്യാർഥി വിജയിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് സീമക്കെതിരെ നടപടി സ്വീകരിച്ചത്. ഏഴുവർഷമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി പ്രവർത്തിച്ച് വരികയായിരുന്നു സീമ.
Post Your Comments