Latest NewsNewsIndia

ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിപ്പിച്ചു; രാജ്യം കോവിഡിനെ ഒറ്റക്കെട്ടായി നേരിട്ടുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം കോവിഡിനെ നേരിട്ടത് ഒറ്റക്കെട്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് വൈറസ് വ്യാപനമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കുകയില്ല; കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ഓക്‌സിജൻ ക്ഷാമമായിരുന്നു കോവിഡിന്റെ രണ്ടാം തരംഗത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ഓക്സിജൻ ക്ഷാമം പരിഹരിച്ചതോടെ നിരവധി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിപ്പിച്ചുവെന്നും രാജ്യത്തിന്റെ പലഭാഗത്തേക്കും അവ വിതരണം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഓക്സിജൻ എക്സ്പ്രസ് ഓടിച്ച് അതാത് സ്ഥലങ്ങളിൽ ആവശ്യാനുസരണം എത്തിച്ചവരെ അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു. കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം അഭിവാദ്യം അർപ്പിച്ചു.

Read Also: വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കുകയില്ല; കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഓക്സിജൻ എക്സ്പ്രസ് ഓടിച്ചവരെയും മറ്റു കോവിഡ് മുന്നണി പോരാളികളിൽ ചിലരെയും മൻ കീ ബാത്തിൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button