COVID 19KeralaLatest NewsNewsIndia

വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കുകയില്ല; കർശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ പാക്കേജുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്

ഡല്‍ഹി: വാക്‌സിന്‍ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണമെന്നും, വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍. മാനദണ്ഡങ്ങൾ പാലിക്കാത്തവര്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കണാമെന്നും, ദേശീയ വാക്‌സിന്‍ വിതരണ നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദേശം നല്‍കി.

പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന്‍ പാക്കേജുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തണമെന്നും വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലോ, സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലോ മാത്രമേ കുത്തിവെയ്പ് നടത്താന്‍ പാടുള്ളൂ. ജോലിസ്ഥലങ്ങളിലും, വീടിനോട് ചേര്‍ന്നുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കുത്തിവെയ്പ് നടത്താം. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വീടിനോട് ചേര്‍ന്നുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കേണ്ടതെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button