Latest NewsNewsIndia

ഗര്‍ഭിണിയായ ഭാര്യയെ പീഡനത്തിനിരയാക്കിയെന്ന് ആരോപണം: മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

 

ഛാത്തര്‍പൂര്‍: ജോലിക്ക് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ ദളിത് യുവാവിന്റെ ഗര്‍ഭിണിയായ ഭാര്യയെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം. മധ്യപ്രദേശിലെ ഛാത്തര്‍പൂറിലാണ് സംഭവം. അഞ്ച് മാസം ഗര്‍ഭിണിയാണ് യുവതി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ‘കഴിഞ്ഞ ദിവസം തോട്ടത്തിലെ ജോലിക്ക് വിളിച്ചപ്പോള്‍ യുവാവ് ചെല്ലാതിരുന്നതാണ് പ്രകോപനത്തിന് കാരണമായത്. പണിക്ക് ചെന്നില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഭൂവുടമ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് പോകാന്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് ഭൂവുടമ ദളിത് യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമര്‍ദനത്തിനിരയാക്കിയതിന് പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിനിരയായ യുവതി പൊലീസില്‍ പരാതിപ്പെടാതിരിക്കാനായി ഇവരുടെ വീടിന് കാവലിന് ആളുകളെ ഏല്‍പ്പിച്ച ശേഷമാണ് ഭൂവുടമ പോയത്.

 

എന്നാല്‍ സംഭവത്തേക്കുറിച്ച് അറിഞ്ഞ രാജ്‌നഗര്‍ പൊലീസ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. ഹണി പട്ടേല്‍, ആകാശ് പട്ടേല്‍. വിനോദ് പട്ടേല്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button