COVID 19KeralaLatest NewsNews

തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം

തൃശ്ശൂര്‍ : തൃശൂർ ജില്ലയില്‍ ഞായാറാഴ്ച്ച 2034 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2403 പേര്‍ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി . തൃശ്ശൂർ ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,481 ആയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശികളായ 78 പേര്‍ മറ്റു ജില്ലകളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,34,985 ആയിരിക്കുകയാണ്. 2,21,125 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.71% ആണ്. ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 2013 പേര്‍ക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 ആള്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button