തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും.പുതിയ പ്രഖ്യാപനങ്ങളൊപ്പം ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും.
അതിദാരിദ്ര്യനിർമാർജനം ഉൾപ്പടെയുള്ള നയങ്ങൾ നടപ്പാക്കുന്നതിനുള്ള പദ്ധതികൾക്കും രൂപംനൽകും.ഒപ്പം സർക്കാർ തുടർന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികളും ബജറ്റിൽ പ്രഖ്യാപിക്കും. പതിവുപോലെ ദീർഘമാകില്ലെന്നും ബാലഗോപാൽ പറഞ്ഞു. അതേസമയം, പുതുക്കിയ ബജറ്റ് ഉടൻ പാസാക്കില്ല. അതിനായി അടുത്ത സമ്മേളനംവരെ കാത്തിരിക്കണം. ബജറ്റ് പാസാക്കുന്നതുവരെയുള്ള ചെലവുകൾ നിർവഹിക്കാൻ പുതുക്കിയ വോട്ട് ഓൺ അക്കൗണ്ട് 10-ന് നിയമസഭയിൽ അവതരിപ്പിക്കും.
കഴിഞ്ഞ പിണറായി സർക്കാരിൽ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചതിനുശേഷമാണ് 15-ാം ധനകാര്യകമ്മിഷന്റെ ശുപാർശകൾ വന്നത്. ഇതിനനുസരിച്ച് കഴിഞ്ഞ ബജറ്റിലെ വകയിരുത്തലുകൾക്ക് മാറ്റംവരുത്തണം. അതിനുള്ള തിരുത്തലുകളും പുതിയ ബജറ്റിൽ ഉണ്ടാവും.
Post Your Comments