ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ആറാം ദിനവും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,65,553 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചായ മൂന്നാം ദിവസമാണ് രണ്ടു ലക്ഷത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 3,460 പേരാണ് ഇന്നലെ മരിച്ചത്. തുടർച്ചയായ ആറാം ദിവസവും പോസിറ്റീവ് ആകുന്ന കൊവിഡ് കേസുകൾ പത്ത് ശതമാനത്തിൽ താഴെയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read:ആശ്വാസവാർത്ത; ഇന്ത്യയ്ക്ക് 60 ടൺ ഓക്സിജൻ നൽകി വീണ്ടും സൗദി മാതൃകയാകുന്നു
കൊറോണയുടെ രണ്ടാം തരംഗത്തിന്റെ ആരംഭത്തിൽ മരണ നിരക്ക് കൂടുതലായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കൊറോണ മൂലമുള്ള മരണം താരതമ്യേന കുറവാണ്. പോസിറ്റീവ് കേസുകൾ കുറയുന്നതിനൊപ്പം മരണനിരക്കിലും കുറവുണ്ട്. കൃത്യമായ ഇടപെടലും ലോക്ക് ഡൗണും മൂലം കേസുകൾ വർധിക്കുന്നത് തടയാൻ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതുവരെ ആകെ 2.78 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 8.02% ആയി കുറഞ്ഞു. രാജ്യത്ത് ഒന്നരമാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ പോസിറ്റീവ് കണക്കുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആകെ മരണസംഖ്യ 3,25,972 ആയി. 2,76,309 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തർ 2,54,54,320 ആയി.
Post Your Comments