ലണ്ടന്‍: കോവിഡ് വൈറസുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ ചൈനയെ വീണ്ടും പ്രതിക്കൂട്ടിലാക്കി പുതിയ പഠന റിപ്പോര്‍ട്ട്. കോവിഡ് വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും സ്വാഭാവികമായി ഉണ്ടായ വൈറസല്ല കോവിഡ് എന്നും പഠനത്തില്‍ പറയുന്നു. വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് പുതിയ പഠന റിപ്പോര്‍ട്ട് തലവേദനയാകുകയാണ്.
ബ്രിട്ടീഷ് പ്രൊഫസര്‍ ആംഗസ് ഡാല്‍ഗ്ലീഷ്, നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗര്‍ സോറന്‍സെന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. വുഹാന്‍ ലാബിലെ ‘ഗെയിന്‍ ഓഫ് ഫംഗ്ഷന്‍’ പ്രോജക്റ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചൈനീസ് ശാസ്ത്രജ്ഞരാണ് കോവിഡ് വൈറസ് സൃഷ്ടിച്ചതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വൈറസ് വവ്വാലുകളില്‍ നിന്ന് സ്വാഭാവികമായി പരിണമിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാനായി റിവേഴ്‌സ് എഞ്ചിനീയറിംഗ് ഉപയോഗിച്ചെന്നും പഠനത്തില്‍ പറയുന്നു.
ചൈനയിലെ ഗുഹകളിലുള്ള വവ്വാലുകളില്‍ സ്വാഭാവികമായി കണ്ടുവരുന്ന കൊറോണ വൈറസ് ഉപയോഗിച്ചാണ് ലാബില്‍ മാരകമായ വൈറസിനെ സൃഷ്ടിച്ചതെന്ന് പഠനം കണ്ടെത്തി. കോവിഡ് 19ന്റെ സാമ്പിളുകളില്‍ നിന്നും വിരലടയാളം കണ്ടെത്തിയത് വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന് തെളിയിക്കുന്നു. ലബോറട്ടറികളിലെ ഉപയോഗത്തിലൂടെ മാത്രമേ ഇത്തരത്തില്‍ വിരലടയാളം പതിയുകയുള്ളൂവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ സംസാരിച്ച സ്വന്തം ശാസ്ത്രജ്ഞരുടെ തിരോധാനവും പഠനത്തില്‍ ചര്‍ച്ച ചെയ്യുപ്പെടുന്നുണ്ട്.
Post Your Comments