Latest NewsNews

അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം, പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി 350 മില്യണ്‍ രൂപ; നേപ്പാളിന്റെ പ്രഖ്യാപനം

ആഭ്യന്തര വിമാനത്താവളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 20 ബല്യണ്‍ രൂപയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

കാഠ്മണ്ഡു: കൊവിഡ് വ്യാപനത്തിന്റെയും രാജ്യത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ 1647.67 ബില്യണ്‍ രൂപയുടെ ബഡ്ജറ്റ് പ്രഖ്യാപിച്ചു നേപ്പാൾ സർക്കാർ. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഥ്‌ ക്ഷേത്രത്തിന്റെ നവീകരണത്തിനായി 350 മില്യണ്‍ രൂപ അനുവദിച്ചിരിക്കുകയാണ് സർക്കാർ. കൂടാതെ അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം പണിയുന്നതിനായും തുക നീക്കി വച്ചിട്ടുണ്ട്.

ലോകമെങ്ങും കൊവിഡ് വൈറസ് വ്യാപനമാണ്. ഇത് ടൂറിസം രംഗത്തെ രീതിയിൽ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന ടൂറിസത്തെ, പ്രോത്സാഹിപ്പിക്കുന്നതിനായി നേപ്പാള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു മാസത്തെ വിസ ഫീസ് ഒഴിവാക്കുമെന്ന് ​ധനമന്ത്രി ബിഷ്ണു പൗദ്ധ്യാല്‍ പ്രഖ്യാപിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെയും മറ്റ് ആഭ്യന്തര വിമാനത്താവളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി 20 ബല്യണ്‍ രൂപയും മന്ത്രാലയം അനുവദിച്ചിട്ടുണ്ട്.

read also: മാധ്യമ പ്രവർത്തകയുടെ ചങ്കു പൊട്ടിയുള്ള വാക്കുകൾ: കിറ്റും ലഹരിയും അടിമകളാക്കി മാറ്റുന്ന സമൂഹത്തെ കുറിച്ച് അഞ്ജു പാർവതി

കഴിഞ്ഞ ജൂലൈയില്‍ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി അയോദ്ധ്യയെക്കുറിച്ചു നടത്തിയ ഒരു പ്രസ്താവന വിവാദത്തിലായിരുന്നു. യഥാര്‍ത്ഥ അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് നേപ്പാളിലാണെന്നും ഇന്ത്യയിലല്ലെന്നും തെക്കന്‍ നേപ്പാളിലെ തോറിയിലാണ് രാമന്‍ ജനിച്ചതെന്നുമായിരുന്നു ശര്‍മ്മ ഒലി പറഞ്ഞത്. ഒലിയുടെ പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ വിഷയവുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ആരുടെയും വികാരങ്ങളെയും വികാരങ്ങളെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നേപ്പാൾ വിദേശകാര്യമന്ത്രാലയം വിശദീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button