തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയതിനെ പരിഹസിച്ച് സംവിധായകൻ അലി അക്ബർ. ‘പൃഥ്വിരാജിനെ മുഖ്യമന്ത്രി അനുഗ്രഹിച്ചു, മറ്റു സിൽമാക്കാരെ അനുഗ്രഹത്തിനായി ക്ഷണിച്ചു’ എന്നാണ് അലി അക്ബർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയില്‍ പൃഥ്വിരാജ് പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങളില്‍ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നത് അപകീര്‍ത്തികരമായ പ്രചാരണങ്ങളാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അതേ അസഹിഷ്ണുത അവര്‍ കാണിച്ചു. എന്നാല്‍ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments