ബീജിംഗ്: പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്ത് ചൈന. നിക്ഷേപങ്ങളും വായ്പകളും വര്‍ദ്ധിപ്പിക്കാമെന്ന് ചൈന വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വാഗ്ദാനത്തിലൂടെ അമേരിക്കയോടുള്ള സമീപനത്തില്‍ പാകിസ്ഥാന്‍ ധീരമായ നിലപാട് സ്വീകരിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. ഇതിന്റെ ഭാഗമായാണ് ചൈന പാകിസ്ഥാനോട് സഹായ വാഗ്ദാനം നടത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായും അമേരിക്കയുമായും എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് പാകിസ്ഥാന്‍. ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) യുടെ നിര്‍മ്മാണ പദ്ധതികള്‍ സ്തംഭിച്ചിരിക്കുകയാണ്. കടബാധ്യതയെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും ചൈനയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ ഇതുവരെ എതിര്‍ത്ത് പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
Post Your Comments