KeralaLatest NewsNews

ലക്ഷദ്വീപ് വിഷയത്തില്‍ അമുലിനെയും, ഗുജറാത്തിലെ പട്ടേല്‍ വിഭാഗത്തെയും അധിക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍

ദേശവിരുദ്ധത മുഖമുദ്രയാക്കിയ ചാനലിനെതിരെ വന്‍ പ്രതിഷേധം

കൊച്ചി: വിവാദങ്ങള്‍ ആളിക്കത്തിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. ഇത്തവണ വിവാദമുണ്ടാക്കിയ ചാനലിന്റെ വെബ് എഡിറ്ററാണ്. ലക്ഷദ്വീപ് വിഷയത്തില്‍ അമുലിനെയും, ഗുജറാത്തിലെ സമുദായമായ പട്ടേല്‍ വിഭാഗത്തെയും അധിക്ഷേപിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് എഡിറ്റര്‍ മേധാവി എബി തരകന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യയിലെ പേരെടുത്ത സഹകരണ സ്ഥാപനമായ അമുലിനെയും പട്ടേല്‍ വിഭാഗത്തെയും അധിക്ഷേപിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also : ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കണം; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പുതിയ ക്യാമ്പയിന്‍

ലക്ഷദ്വീപ് വിഷയം സംബന്ധിച്ചുള്ള വിഷയം ഉയര്‍ത്തി ‘പട്ടിപ്പാല് കുടിച്ചാല്‍ പോലും.. പട്ടേല്‍ പാലു കുടിക്കേണ്ട’ എന്നൊരു പാട്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അമുല്‍ ബ്രാന്‍ഡിലുള്ള ബോര്‍ഡ് കഴുത്തിലിട്ട പശുവും അതിനൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെയും എഡിറ്റഡ് വീഡിയോയും പാട്ടിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

പ്രധാനമന്ത്രി ഗുജറാത്തുകാരനായതു കൊണ്ട് ഗുജറാത്തികളെയെല്ലാം അപമാനിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചരണമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ‘പട്ടേല്‍’ എന്നു പറയുന്നത് ഗുജറാത്തിലെ ഒരു പ്രമുഖ സമുദായമാണ്. ഗുജറാത്തില്‍ രൂപം കൊണ്ട അമൂലിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ അവിടുത്തെ ഒരു ജാതിക്കാരെ മുഴുവന്‍ പട്ടികളായി ചിത്രീകരിച്ചു കൊണ്ട് ജാതി വര്‍ഗീയ വിദ്വേഷം പരത്തി അപമാനിക്കുന്ന എബി തരകനെതിരെ രൂക്ഷപ്രതികരണമാണ് ഉയരുന്നത്.

നിരന്തരമായി ദേശവിരുദ്ധ സമീപനം തുടരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പരസ്യ ഏജന്‍സികളും സ്ഥാപനങ്ങളും കൈവിട്ടിരുന്നു. ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ പരസ്യം നല്‍കുന്ന അമുലിനെ അധിക്ഷേപിച്ച് കൊണ്ട് ചാനലിന്റെ വെബ് എഡിറ്റര്‍ തന്നെ രംഗത്തുവന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button