COVID 19Latest NewsNewsIndia

കോവിഡിൽ നിന്നും മുക്തി നേടിയയാൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു; സംഭവം ഇങ്ങനെ

ഹൈദരാബാദ് : ആന്ധ്രാപ്രദേശിൽ കോവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയ ആൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. 54 കാരനായ മധുസൂധൻ റെഡ്ഡിയാണ് ദാരുണമായി മരിച്ചിരിക്കുന്നത്. സരൂർനഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്.

കോവിഡ് രോഗം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ 10 ദിവസങ്ങൾക്ക് മുൻപാണ് റെഡ്ഡി ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായത്. ഇദ്ദേഹത്തിനൊപ്പം ഭാര്യയും മകനും ചികിത്സ തേടിയിരുന്നു. രോഗം ഭേദമായതിനെ തുടർന്ന് ഇരുവരെയും കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്യുകയുണ്ടായി. എന്നാൽ അതേസമയം കോവിഡ് നെഗറ്റീവ് ആകാത്തതിനെ തുടർന്ന് റെഡ്ഡി ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു ഉണ്ടായത്.

ശനിയാഴ്ച നടത്തിയ കൊറോണ പരിശോധനയിൽ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവ് ആകുകയുണ്ടായി. തുടർന്ന് ഡിസ്ചാർജ് വാങ്ങി പോകാനായി ബില്ല് ചോദിച്ചു ഒരാൾക്ക് അഞ്ച് ലക്ഷം രൂപ വീതം 15 ലക്ഷത്തിന് മുകളിലായിരുന്നു ബില്ല് വന്നത്. തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button