COVID 19Latest NewsIndiaNews

കോവിഡ് ബാധിച്ച് ഉറ്റവർ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ

രാജ്യത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്കിലും മാറ്റമില്ല. ഈ സാഹചര്യത്തിലാണ് കോ​വി​ഡ്​ ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കു​ട്ടി​ക​ള്‍​ക്ക്​ സാ​ന്ത്വ​ന പാ​ക്കേ​ജു​മാ​യി ആ​​ന്ധ്ര​പ്ര​ദേ​ശ്​ സ​ര്‍​ക്കാ​ര്‍. ​ 10 ല​ക്ഷം രൂ​പ സ​ഹാ​യം ന​ല്‍​കു​ന്ന പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്.​ ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്​​ഡി പ്ര​ഖ്യാ​പി​ച്ചു. കു​ട്ടി​യു​ടെ പേ​രി​ല്‍ സ്​​ഥി​ര നി​ക്ഷേ​പ​മാ​യാ​ണ്​​ തു​ക ന​ല്‍​കു​ക​യെ​ന്നും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്​​ഡി നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതൊരു വലിയ തുക തന്നെയാണ്.

Also Read:‘കോവിഡ്​ വാക്​സിനെടുത്ത്​​ ഷേക്​സ്​പിയര്‍ വിടവാങ്ങി’; വാർത്തയിൽ ഞെട്ടി രാജ്യം

തവണകളായി കുട്ടികൾക്ക് പണം ലഭിക്കുന്നത് പോലെയാണ് നിക്ഷേപം ഉണ്ടായിരിക്കുക.
കു​ട്ടി​ക​ളു​ടെ ചെ​ല​വു​ക​ള്‍​ക്ക്​ പ്ര​തി​മാ​സം 5000 രൂ​പ വീ​തം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലോ അ​ല്ലെ​ങ്കി​ല്‍ 25 വ​യ​സ്സ്​​ പൂര്‍ത്തിയാകുമ്പോള്‍ മു​ഴു​വ​ന്‍ തു​ക​യും ല​ഭി​ക്കു​ന്ന രീ​തി​യോ തെ​ര​ഞ്ഞെ​ടു​ക്കാം.

കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും ജ​ഗ​ന്‍ മോ​ഹ​ന്‍ റെ​ഡ്​​ഡി പ​റ​ഞ്ഞു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 34 കു​ട്ടി​ക​ള്‍​ക്ക്​ സ​ഹാ​യ​ധ​നം ഇ​തി​ന​കം വി​ത​ര​ണം ചെ​യ്​​തു. കോവിഡ് മരണങ്ങൾ അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതി വലിയൊരു കൈത്താങ്ങായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button