കോവിഡ് വ്യാപനത്തെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ യുഎഇയിൽ വെച്ച് നടത്തുവാൻ തീരുമാനം. ബിസിസിഐ ഇന്ന് വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിലാണ് യുഎയിലേക്ക് നീക്കുവാൻ തീരുമാനമായത്. ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ബിസിസിഐയുടെ ഔദ്യോഗിക തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു.
ഇന്ന് ബിസിസിഐയുടെ സ്പെഷ്യൽ ജനറൽ മീറ്റിങ്ങിലാണ് തീരുമാനങ്ങൾ എടുത്തത്. സെപ്തംബർ – ഒക്ടോബർ മാസങ്ങളിലാണ് ഐപിഎൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യവും മോശം കാലാവസ്ഥയും പരിഗണിച്ച് ഇവിടെ മത്സരങ്ങൾ നടത്തുക അസാധ്യമായതിനാലാണ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
Read Also:- അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ല: ക്ലോപ്പ്
ടി20 ലോകകപ്പിന് മുന്നോടിയായി ഐസിസി നാളെ യോഗം നടത്താനിരിക്കെയാണ് ബിസിസിഐയുടെ ഈ പ്രത്യേക മീറ്റിങ് ഇന്ന് വിളിച്ചു ചേർത്തത്. ഐസിസിയുടെ യോഗത്തിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. അതേസമയം, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയൻ താരങ്ങൾ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments