Latest NewsKeralaNews

സംസ്ഥാനത്ത് കനത്ത കാറ്റിന് സാദ്ധ്യത, കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റിന് സാദ്ധ്യത, കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്. ഇന്ന് മുതല്‍ ജൂണ്‍ ഒന്ന് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

പ്രത്യേക ജാഗ്രത നിര്‍ദേശം

മെയ് 29 മുതല്‍ ജൂണ്‍ 2 വരെ തെക്കുപടിഞ്ഞാറന്‍ – മധ്യ പടിഞ്ഞാറന്‍ അറബി കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 29,30 തിയതികളില്‍ കന്യാകുമാരി, തെക്കന്‍ ശ്രീലങ്കന്‍തീരത്തും ആന്തമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ ശക്തമായ കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button