തിരുവല്ല: ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയമാണെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ന്യൂനപക്ഷ അനുകൂല്യങ്ങളിലെയും സ്കോളർഷിപ്പുകളിലെയും 80:20 അനുപാതം റദ്ദ് ചെയ്യണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്സും മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളും കാലങ്ങളായി ഉയര്‍ത്തിയിരുന്ന ആവശ്യം നീതിപൂര്‍വകമായിരുന്നെന്ന് കോടതി വിധി തെളിയിക്കുന്നതായും കെ.സി.സി വ്യക്തമാക്കി.
ആനുകൂല്യങ്ങളിലെ അനുപാതം റദ്ദ് ചെയ്യണം എന്ന ആവശ്യം ഉള്‍പ്പെടെയുള്ള നിവേദനങ്ങൾ സംസ്ഥാന സർക്കാരിന് നല്‍കിയിട്ടും മറ്റു ചില താല്‍പര്യങ്ങള്‍ കാരണം അത് അവഗണിച്ചതായും, സര്‍ക്കാര്‍ നടപടിയുടെ പക്ഷപാതനിലപാട് ഹൈക്കോടതി ഉത്തരവിലൂടെ വെളിപ്പെട്ടതായും കെ.സി.സി. പ്രസ്താവനയിലൂടെ അറിയിച്ചു. സര്‍ക്കാര്‍ കാട്ടുന്ന ഇത്തരം പക്ഷപാതപരമായ നിലപാടുകള്‍ക്കെതിരെ ശക്തമായി മുന്നേറുവാന്‍ ഈ വിധി കരുത്തു നല്‍കുമെന്നും കെ.സി.സി.പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി.തോമസ് എന്നിവര്‍ വ്യക്തമാക്കി.
പഴയ കാലത്തേയ്ക്ക് ഒരു തിരിച്ചുപോക്ക്; ഫൈനലില്‍ ഇന്ത്യ അണിയുന്ന ജഴ്‌സിയുടെ ചിത്രം പങ്കുവെച്ച് ജഡേജ
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ആകെയുള്ള എട്ട് അംഗങ്ങളിൽ രണ്ടുപേര്‍ മാത്രമാണ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഉള്ളതെന്നും ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനത്തിനായി ഉള്ള പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രം സമിതികളില്‍ സംസ്ഥാനത്തു ആകെയുള്ള 39 പേരില്‍ ഏഴ് പേര്‍ മാത്രം ആണ് ക്രൈസ്തവ വിഭാഗത്തില്‍ നിന്നും ഉള്ളതെന്നും കെ.സി.സി. പ്രസ്താവനയിൽ പറയുന്നു.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിനായുള്ള കേന്ദ്രങ്ങളില്‍ ഒന്നില്‍ പോലും ക്രൈസ്തവ വിഭാഗത്തിനു മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും, ഈ കാര്യങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധപതിപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുവാന്‍ നിര്‍ബന്ധിതരാകും എന്നും കെ.സി.സി വ്യക്തമാക്കി.
Post Your Comments