Latest NewsNewsIndia

കോവിഡ് : രാജ്യത്തെ പ്രതിദിന കേസുകളിലും മരണനിരക്കിലും കുറവ്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ 12നു ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. 3,617 പേരാണ് 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Read Also  :  ലക്ഷദ്വീപിന്റെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ: സംശയാസ്പദ സാഹചര്യത്തിൽ എന്തുകണ്ടാലും നടപടി

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ 35 ശതമാനം കുറവ് സംഭവിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നത് 23 ലക്ഷത്തോളം പേരാണ്. അതിനിടെ, മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. എന്നാല്‍, ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെ എത്തിയ ഡൽഹിയിൽ മെയ് 31 മുതൽ അണ്‍ലോക്ക് തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button