
മഹാരാഷ്ട്ര; തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് കേസുകള്‍ ഇരുപതിനായിരത്തിന് അടുത്ത് എത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,295 പുതിയ കോവിഡ് കേസുകളും 443 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 57,13,215 ആയി ഉയർന്നിരിക്കുന്നു. മരണസംഖ്യ 94,030 ആയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
എന്നാൽ അതേസമയം, മുംബൈയില്‍ ആയിരത്തിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇന്ന് 1,048 പുതിയ കേസുകളും 25 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രോഗികളുടെ എണ്ണം 7,04,509 ആയി. 1,359 പേര്‍ക്ക് രോഗമുക്തി നേടുകയുണ്ടായി. നിലവില്‍ 27,617 പേരാണ് കോവിഡ് ചികത്സയില്‍ കഴിയുന്നത്.
Post Your Comments