മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്കിന് വൻ തുക പിഴ വിധിച്ച് റിസർവ്വ് ബാങ്ക്. പത്ത് കോടി രൂപയാണ് റിസർവ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിന് പിഴയിട്ടിരിക്കുന്നത്. തെറ്റായ രീതിയിൽ കാർ ലോണുകൾ വിറ്റഴിച്ച കേസുമായി ബന്ധപ്പെട്ടാണ് നടപടി.
നിശ്ചിത കമ്പനിയിൽ നിന്ന് ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് നിർബന്ധിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആറു ജീവനക്കാർക്കെതിരെ ബാങ്ക് നടപടി സ്വീകരിച്ചിരുന്നു. പിന്നീട് റിസർവ്വ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഈ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയും ചെയ്തു. തുടർന്നാണ് എച്ച്ഡിഎഫ്‌സി ബാങ്കിന് ആർബിഐ പത്ത് കോടി രൂപ പിഴ വിധിച്ചത്.
Read Also: ന്യുനപക്ഷ ആനുകൂല്യ അനുപാതം; സർക്കാർ അപ്പീൽ പോകണം, ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മദനി
Post Your Comments