KeralaLatest NewsNews

നിര്‍മ്മാണത്തിലിരുന്ന പള്ളിയുടെ കെട്ടിടം തകര്‍ന്നുവീണ് 5 തൊഴിലാളികള്‍ക്ക് പരിക്ക്

പള്ളിയുടെ അള്‍ത്താര ഭാഗമാണ് തകര്‍ന്നത്.

പാലാ: ചെമ്മലമറ്റം പന്ത്രണ്ട് സ്ലീഹന്‍മാരുടെ പള്ളിക്കായി നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഭാഗികമായി അടര്‍ന്നു വീണ് നിരവധി പേര്‍ക്ക്. 5 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പള്ളിയുടെ അള്‍ത്താര ഭാഗമാണ് തകര്‍ന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. 9 ജോലിക്കാര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്.

shortlink

Post Your Comments


Back to top button