
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാന്റിൽ മുസ്ലിം പള്ളിക്കു നേരെ വെടിയുതിർത്ത് 51 പേരുടെ ജീവനെടുത്ത അക്രമകാരിക്കെതിരെ തീവ്രവാദ കുറ്റത്തിനു കൂടി കേസെടുത്തെന്ന് ന്യൂസിലൻറ് പോലീസ്.ഓസ്‌ട്രേലിയൻ സ്വദേശിയായ ബ്രെണ്ടൻറ് ടോറന്റ് എന്ന ഇയാളുടെ പേരിൽ നേരത്തെ കൊലപാതക കുറ്റത്തിനും വധ ശ്രമത്തിനും കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 15 നാണു ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികൾക്ക് നേരെ അതിക്രമിച്ച് കടന്ന് ഇയാൾ വെടിയുതിർത്ത്. കടുത്ത വംശീയ വിദ്വെഷവും യൂറോപ്പിലാകെ പടർന്നു കയറുന്ന ഇസ്‌ലാമോ ഫോബിയയുമാണ് അക്രമത്തിനു കാരണമായത്. ഇയാളെ ജൂൺ ആദ്യവാരം കോടതിയിൽ ഹാജരാക്കും.
Post Your Comments