
വെല്ലിങ്ടന്‍ : ഭീകരാക്രമണത്തിന് തൊട്ട് മുമ്പ് പ്രധാനമന്ത്രിയ്ക്കും 30 പേര്‍ക്കും ഇ-മെയില്‍ . ആക്രമണം നടത്തന്നതിനെ കുറിച്ച് നയരേഖയില്‍ സൂചന ഇല്ല. ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മസ്ജിദുകളില്‍ വെടിവയ്പ് നടത്തുന്നതിനു 9 മിനിറ്റ് മുന്‍പാണ് ബ്രന്റന്‍ ടറാന്റ് സ്വന്തം തീവ്രനിലപാടുകള്‍ വിശദീകരിച്ചുള്ള നയരേഖ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് ഇ മെയില്‍ ചെയ്തിരിക്കുന്നത്.. 74 പേജുള്ള രേഖയില്‍ എവിടെയാകും ആക്രമണം നടത്തുകയെന്ന സൂചനയുണ്ടായിരുന്നില്ല.
ഓസ്‌ട്രേലിയക്കാരനായ അക്രമിയുടെ സന്ദേശം തനിക്ക് ലഭിച്ച കാര്യം പ്രധാനമന്ത്രി ആര്‍ഡേന്‍ തന്നെയാണു വെളിപ്പെടുത്തിയത്. ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെങ്കിലും സന്ദേശം ലഭിച്ച് 2 മിനിറ്റിനുള്ളില്‍ പൊലീസിനു ജാഗ്രതാ മുന്നറിയിപ്പു നല്‍കി, സുരക്ഷാ നടപടികള്‍ക്കും നിര്‍ദേശം നല്‍കി. ഏതാണ്ട് അപ്പോഴേക്കും ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദില്‍ വെടിവയ്പു നടക്കുന്നെന്ന വിവരവുമായി ഫോണ്‍ വിളികളെത്തി. 36 മിനിറ്റുള്ളില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. – പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും ബ്രന്റന്‍ ടറാന്റ് ഒറ്റയ്ക്കാണു വെടിവയ്പ് നടത്തിയതെന്നും ക്രൈസ്റ്റ് ചര്‍ച്ച് പൊലീസ് കമ്മിഷണര്‍ മൈക്ക് ബുഷ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത സ്ത്രീയെ വിട്ടയച്ചു. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെയാണ് ടറാന്റ് യൂറോപ്പ് യാത്രകള്‍ക്കു പണം കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments