പട്‌ന: അലോപ്പതി മരുന്നിനെതിരെയും, ഡോക്ടർമാർക്കെതിരെയും വിവാദ ആരോപണങ്ങൾ ഉന്നയിച്ച യോഗ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി ബീഹാര്‍ ബി.ജെ.പി നേതാവ് സഞ്ജയ് ജയ്‌സ്വാള്‍. ഒരു യോഗക്ക് വേണ്ട അച്ചടക്കം ഇല്ലാത്ത വ്യക്തിത്വമാണ് രാംദേവിന്റേത് എന്ന് അദ്ദേഹം ആരോപിച്ചു.
യോഗ ഗുരുവായ രാംദേവിന്റെ യോഗയെക്കുറിച്ചുള്ള പാണ്ഡിത്യത്തിൽ അദ്ദേഹത്തെ ആർക്കും മാറ്റി നിർത്താൻ കഴിയില്ലെന്നും, എന്നാൽ തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാൻ കഴിയാത്ത രാംദേവ് ഒരു യോഗിയല്ലെന്നും സഞ്ജയ് ജയ്‌സ്വാള്‍ പറഞ്ഞു.
അലോപ്പതി ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നും, വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമായ അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകൾ കോവിഡ് ബാധിച്ച്മരിച്ചുവെന്നുമാണ് രാംദേവിന്റെ വിവാദ പ്രസ്താവന. പ്രസ്താവനക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് ഐ.എം.എ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Post Your Comments