KeralaLatest NewsNews

മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറയണം, ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും; ദിയ സന പറയുന്നു

ബോധിപ്പിക്കല്‍ വരുന്നിടത് നിങ്ങളെ കൂടെയുള്ള ആളിന് നിങ്ങളെ ഒഴിവാക്കണമെന്നാണ് അര്‍ത്ഥം

ബിഗ്‌ബോസിലൂടെ ശ്രദ്ധനേടിയ താരമാണ് ദിയ സന. സാമൂഹികമായ വിഷയങ്ങളിൽ തൻറേതായ നിലപാട് പങ്കുവയ്ക്കുന്ന തരാം സോഷ്യല്‍ മീഡിയയിൽ സജീവമാണ്. മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ് വേണ്ടെങ്കില്‍ ഏതു ബന്ധങ്ങളെ ആണെങ്കിലും ഒഴിവാക്കണം.. അല്ലാതെ വെറുതെ ബ്ലയിം ചെയ്ത് വിഷയങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കി ഒരു പ്രശ്‌നമൊക്കെ ഉണ്ടാക്കുമെങ്കില്‍ ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും. അതില്‍ കൂടുതല്‍ വലിയ പ്രശ്‌നത്തിലേക്കും.. നമ്മുടെ ചുറ്റിലും കാണുന്നത് ഇങ്ങനെയൊക്കെയാണെന്ന് ദിയ സന പറയുന്നു

read also: കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ്‌സ് ഇൻസ്‌പെക്ടർക്ക് ചുമതല; സ്‌ക്വാഡുകൾക്ക് രൂപം നൽകാൻ നിർദ്ദേശം
ദിയ സനയുടെ കുറിപ്പ്,

ഈ ബോധിപ്പിച്ചു ജീവിക്കലൊക്കെ വലിയ പാടാണ്.. ബോധിപ്പിക്കല്‍ വരുന്നിടത് നിങ്ങളെ കൂടെയുള്ള ആളിന് നിങ്ങളെ ഒഴിവാക്കണമെന്നാണ് അര്‍ത്ഥം. സൗഹൃദമായാലും ഏത് ബന്ധത്തിലും ബോധിപ്പിച്ചു ജീവിക്കാന്‍ നില്‍ക്കരുതെന്നെ പറയാനുള്ളൂ. കുറെ ജീവിതങ്ങള്‍ കാണുന്നുണ്ട് ഇത്‌പോലെ. അത്‌കൊണ്ട് പറയുന്നതാണ്. മര്യാദക്ക് പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ് വേണ്ടെങ്കില്‍ ഏതു ബന്ധങ്ങളെ ആണെങ്കിലും ഒഴിവാക്കണം.. അല്ലാതെ വെറുതെ ബ്ലയിം ചെയ്ത് വിഷയങ്ങള്‍ മനഃപൂര്‍വം ഉണ്ടാക്കി ഒരു പ്രശ്‌നമൊക്കെ ഉണ്ടാക്കുമെങ്കില്‍ ചിലപ്പോ തെറിവിളിയും അടിയും ഇടിയും ഒക്കെ സംഭവിക്കും. അതില്‍ കൂടുതല്‍ വലിയ പ്രശ്‌നത്തിലേക്കും.. നമ്മുടെ ചുറ്റിലും കാണുന്നത് ഇങ്ങനെയൊക്കെയാ.

shortlink

Related Articles

Post Your Comments

Related Articles


Back to top button