പാലക്കാട്: ജില്ലയിലെ കോവിഡ് സുരക്ഷാ സാമഗ്രികളുടെ ഗുണനിലവാരവും വിലയും ഉറപ്പാക്കാൻ ഡ്രഗ്‌സ് ഇൻസ്‌പെക്ടർക്ക് ചുമതല. പാലക്കാട് ജില്ലാ കളക്ടർ മൃൺമയി ജോഷിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡ് രോഗം പ്രതിരോധിക്കുന്നതിനുള്ള മെഡിക്കൽ സാമഗ്രികളുടെ ഗുണം, വില എന്നിവ പരിശോധിച്ച് ഉറപ്പാക്കാൻ സ്‌ക്വാഡുകൾ രൂപീകരിക്കാനും നിലവാരമില്ലാത്ത സാധനങ്ങൾ വിൽക്കുന്നവർ, അമിതവില ഈടാക്കുന്നവർ എന്നിവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും ഡ്രഗ്‌സ് ഇൻസ്‌പെട്കറെ ചുമതലപ്പെടുത്തിയതായാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ കലക്ടർ നിർദ്ദേശിച്ചു. കേരള എസൻഷ്യൽ ആർട്ടിക്കിൾസ് കൺട്രോൾ ആക്ട് 1986 പ്രകാരം ആവശ്യ വസ്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ള 15 മെഡിക്കൽ സാധനങ്ങൾക്ക് സർക്കാർ വില നിശ്ചയിച്ച് മെയ് 27 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മെഡിക്കൽ സാമഗ്രികളുടെ പട്ടികയും കളക്ടർ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/DISTRICTCOLLECTORPALAKKAD/posts/821696025141463
Post Your Comments