COVID 19Latest NewsKeralaNewsIndia

ലക്ഷദ്വീപിലെ ‘രക്ഷിക്കാൻ’ കേരളത്തിലെ സിപിഐഎം എം.പിമാർ രണ്ടും കൽപ്പിച്ച് ലക്ഷദ്വീപിലേക്ക്; തീരദേശ മേഖലയുടെ പൂഴിക്കടകൻ

ദ്വീപിലെത്തിയ ശേഷം ഇവർ ദ്വീപ് നിവാസികളുമായി സംസാരിക്കും. ദ്വീപിലെ സ്ഥിവിവരങ്ങൾ കൃത്യസമയത്ത് കേരളത്തെ അറിയിക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തുന്ന ഭരണപരിഷ്കാരങ്ങൾക്കെതിരെ ദ്വീപ് നിവാസികൾക്കൊപ്പം കേരളത്തിലെ സിനിമാ,സാഹിത്യ,സാംസ്കാരിക,രാഷ്ട്രീയ നേതാക്കളുമുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നിലയുറപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ലക്ഷദ്വീപ് സന്ദർശിക്കാനൊരുങ്ങുകയാണ് കേരളത്തിലെ സി.പി.ഐ.എം എം.പിമാർ.

Also Read:ഉപ്പ് മുതൽ എലിവിഷം വരെ ഉള്ള സാധനളിൽ എക്‌സ്പയറി ഉണ്ടാകും; മരുന്ന് എന്ന പേരിൽ എന്ത് തന്നാലും തിന്നുന്ന ജനങ്ങൾ; കുറിപ്പ്

ലക്ഷദ്വീപിൽ പ്രഫുൽ പട്ടേൽ നടത്തുന്ന ഏകാധിപത്യ നടപടികൾക്ക് അറുതിവരുത്തുക എന്ന ഉദ്ദേശത്തോടെയാണ് എം പിമാർ ലക്ഷദ്വീപിലേക്ക് തിരിക്കുന്നത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനപ്രകാരമാണ് നടപടി. എളമരം കരീം, വി. ശിവദാസന്‍, എ.എം ആരിഫ് തുടങ്ങിയവരാണ് ദ്വീപിലെത്തുന്നത്. ദ്വീപിലെത്തിയ ശേഷം ഇവർ ദ്വീപ് നിവാസികളുമായി സംസാരിക്കും. ദ്വീപിലെ സ്ഥിവിവരങ്ങൾ കൃത്യസമയത്ത് കേരളത്തെ അറിയിക്കും. വേണ്ട ഇടപെടലുകൾ നടത്തുമെന്നും സൂചനയുണ്ട്.

അതേസമയം ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറങ്ങിയതായി റിപ്പോർട്ട്. സുരക്ഷ ലെവല്‍ 2 ആക്കി വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ തീരദേശ മേഖലയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം. അറിയിപ്പ് ഉണ്ടാകും വരെ ലെവല്‍ 2 സുരക്ഷ തുടരുമെന്നും ഉത്തരവില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button