ഒന്നിന് പിറകെ ഒന്നായി വൈറസുകൽ കൂടുമ്പോൾ പ്രതിരോധ ശക്തി വർധിപ്പിക്കാനായി വീട് വീടാന്തരം സർക്കാർ വക ഹോമിയോ മരുന്ന് നൽകുന്നു. ഇതിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ഒരു ഫേയ്‌സ്ബുക്ക് കുറിപ്പ്. ഉപ്പ് മുതൽ എലിവിഷം വരെ ഉള്ള സാധനങ്ങളുടെ പാക്കറ്റിൽ contents and expiry ഉണ്ടാകും.. അത് പോലുമില്ലാതെ മരുന്ന് എന്ന പേരിൽ എന്ത് തന്നാലും തിന്നുന്ന ജനങ്ങളെന്നു കുറിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ മരുന്ന് എന്താണ് എന്നോ എന്തിനുള്ളതാണ് എന്നോ രേഖപ്പെടുത്തിയിട്ടില്ല.. കാലാവധി ഇല്ല.. കുട്ടികൾക്കും ഗർഭിണികൾക്കും കഴിക്കാമോ അറിയില്ലെന്നും കുറിപ്പ് സൂചിപ്പിക്കുന്നു.
ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
പ്രതിരോധ ശക്തി വർധിപ്പിക്കാൻ എന്ന പേരിൽ സർക്കാരിൽ നിന്ന് വീട്ടിൽ കൊണ്ട് വന്നു തന്ന സാധനമാണ് .. ഹോമിയോ മരുന്നാണ് എന്നാണത്രെ പറഞ്ഞത്.. ഒരു കുപ്പിയിൽ കുറെ വെളുത്ത ഉരുളകൾ… എന്താണ് എന്നോ എന്തിനുള്ളതാണ് എന്നോ രേഖപ്പെടുത്തിയിട്ടില്ല.. കാലാവധി ഇല്ല.. കുട്ടികൾക്കും ഗർഭിണികൾക്കും കഴിക്കാമോ അറിയില്ല.. പാർശ്വഫലം ഉണ്ടോ അറിയില്ല.. ബോഡിവെയിറ്റ് ,വയസ്സ് അനുസരിച്ചു ഡോസ് കൂട്ടണോ കുറയ്ക്കണോ അറീല.. എല്ലാത്തിനും കൂടി ഒറ്റ ഉത്തരം.. ഹോമിയോ അല്ലെ കുഴപ്പമില്ല…!! എന്ത് കുഴപ്പമില്ല ??
ഉപ്പ് മുതൽ എലിവിഷം വരെ ഉള്ള സാധനങ്ങളുടെ പാക്കറ്റിൽ contents and expiry ഉണ്ടാകും.. അത് പോലുമില്ലാതെ മരുന്ന് എന്ന പേരിൽ എന്ത് തന്നാലും തിന്നുന്ന ജനങ്ങൾ… ഇത് എന്താണ് എന്ന് ഇത് കൊണ്ട് വന്നു തരുന്നവർക് പോലും അറിയില്ല.. ആരോ ജനങ്ങൾക്ക് കൊടുക്കാൻ പറഞ്ഞു..അവർ കൊടുക്കുന്നു.. പ്രതികരിക്കണം…ചോദ്യം ചെയ്യണം..
Post Your Comments