തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയിൽ കൂടുതൽ പഠിച്ച ശേഷം മാത്രമെ തുടർനടപടി തീരുമാനിക്കുവെന്ന് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിവിധ വശങ്ങൾ പഠിച്ച് പരിശോധന പൂർത്തിയായ ശേഷമേ സർക്കാരിന് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ സാധിക്കു. 80:20 അനുപാതം സംസ്ഥാനത്ത് നിലനിൽക്കുന്ന സമ്പ്രദായമാണ്. കേരളത്തിൽ മാറിമാറി വന്ന സർക്കാരുകളും നടപ്പാക്കിവന്നതാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ നിയമവകുപ്പിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹൈക്കോടതി വിധി സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിധിക്ക് കാരണമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും നിയമവകുപ്പ് മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകുന്നത്.
Post Your Comments