KeralaLatest NewsNews

പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരം; എല്ലാത്തിനോടും അസഹിഷ്ണുതയാണ് സംഘ പരിവാറിനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം സമൂഹത്തിന്റെ പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കാത്തതിന് കാരണങ്ങൾ ഇവ; വ്യക്തമാക്കി മുഖ്യമന്ത്രി

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാർ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരെയും അതേ അസഹിഷ്ണുത സംഘപരിവാർ കാണിച്ചു. എന്നാൽ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ലെന്നും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണ് പൃഥ്വിരാജ് പ്രകടിപ്പിച്ചത്. ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാൻ സന്നദ്ധരാകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മഴക്കാലത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനം നടക്കണം; എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button