KeralaCinemaMollywoodLatest NewsNewsIndiaEntertainment

‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’; നടൻ ദേവനെ പുകഴ്ത്തി സന്ദീപ് വാചസ്പതി

ലക്ഷദ്വീപ് വിഷയത്തിൽ മലയാള സിനിമാതാരങ്ങൾ ഒരേചേരിയിൽ നിലയുറപ്പിച്ചപ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തനായി തന്റെ നിലപാട് തുറന്നു പറഞ്ഞയാളാണ് നടൻ ദേവൻ. രാജ്യദ്രോഹത്തിനു കുടപിടിക്കുന്ന ആൾക്കൂട്ടത്തോട് അല്ല, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കാണ് എന്റെ യോജിപ്പെന്ന് ദേവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞിരുന്നു. ദേവന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’ എന്ന ക്യാപ്ഷനോട് കൂടി സന്ദീപ് ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്ർ പങ്കുവെയ്ക്കുകയായിരുന്നു. ദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ:

“സേവ് ലക്ഷദ്വീപ് ” എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആൾക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്… മറിച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കാണ് എന്റെ യോജിപ്പ്.

Also Read:വിദേശത്തേക്ക് പോകുന്നവർക്ക് കോവിഷീല്‍ഡ് രണ്ടാംഡോസ് നേരത്തേ നല്‍കും

ഇന്നത്തെ ഈ കോലാഹലങ്ങൾ ഉണ്ടാവുന്നത് Iysha sulthan എന്ന സിനിമ സംവിധായികയുടെ FB പോസ്റ്റിലൂടെ ആണ്… മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയിൽ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങൾ… മോദി വിരുദ്ധർക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സർക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ദ്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. V D സതീശനും കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ലീഗും മറ്റു പാർട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ propaganda നടത്തികൊണ്ടിരിക്കുന്നു..സാഹിത്യ സംസ്‌കാരിക സിനിമ താരങ്ങൾ എല്ലാം കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്നു..Indian Constitution അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോഡിയുടെ നയങ്ങൾ അല്ല… വികസനങ്ങൾ കൊണ്ടുവരുമ്പോൾ അതിനയുള്ള അടിസ്ഥാന മുൻകരുതലുകൾ, ഭരണപരിഷ്കാരങ്ങൾ എല്ലാം വേണ്ടിവരും… മോഡി സർക്കാർ അതുതന്നെ ആണ് ചെയ്യുന്നതും…

കുറെ വര്ഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ hub ആയിരിക്കയാണ്… ദ്വീപ് വാസികളിൽ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്… IB റിപ്പോർട്ട്‌ ഉണ്ട്…ഇയ്യിടെ Indian Coast Guard, ലക്ഷദ്വീപ്പിൽ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് AK 47 ആയുധങ്ങൾ ഇതിനു തെളിവാണ്… ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാർത്താ മാധ്യമങ്ങൾ ഒന്നും പറയുന്നില്ല… ഈ ആൾക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവെച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധർമ്മം അല്ല… രാജ്യദ്രോഹം തന്നെ ആണ്… ഈ ദുഷ്പ്രചാരണത്തിന്റെ മുൻനിരയിൽ വിഷയത്തിന്റെ താരമൂല്യം കൂട്ടാൻ പ്രഥ്വിരാജ്, സലിംകുമാർ, ഹരിശ്രീ അശോകൻ, റിമ കല്ലുങ്കൽ തുങ്ങിയവർ കുടി ഉണ്ടെന്നറിയുമ്പോൾ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്…

Also Read:തെക്കു പടിഞ്ഞാറൻ മൺസൂൺ തിങ്കളാഴ്ചയോടെ കേരളത്തിലേക്ക്

പ്രഥ്വിരാജിന്റെ ” anarkali” ഷൂട്ടിംഗ് permission മതതീവ്രവാദികൾ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിംഗ് പെർമിഷൻ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്. നടി ബലാത്സംഗസംഭവത്തിൽ ആരോപിതനായ നടനെ പുറത്താക്കാൻ, പ്രഥ്വിരാജ്, മമ്മുട്ടിയെയും മോഹൻലാലിനെയും മാനസികമായി തടവിലാക്കി സമ്മർദ്ദം ചെലുത്തിയതിനു ഞാൻ ദൃക്‌സാക്ഷി ആണ്.. അമ്മ യുടെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തിൽ മയക്കുമരുന്ന് കേസിൽ ഇപ്പോൾ ബാംഗ്ലൂര് ജയിലിൽ കഴിയുന്ന നടനെ സസ്‌പെൻഡ് ചെയ്യാൻ കുടി “അമ്മ ” തയ്യാറാകുന്നില്ല… പ്രഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തിൽ നടന്ന ഒരു ദുരന്തത്തിലും പ്രഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല…ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു… ഇതൊന്നും കാണാതെ കേൾക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാർട്ടികളെ വിശ്വസിച്ചു അവരെ ന്യായീകർക്കാൻ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആൾക്കൂട്ടകാരോട് ഒരു ചോദ്യം…ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാൻ നിങ്ങളും കൂട്ടുനിൽക്കണോ??? സത്യങ്ങൾ, യാഥാർത്യങ്ങൾ അന്വേഷിച്ചറിയു… എന്നിട്ട് പ്രതികരിക്കൂ….

shortlink

Related Articles

Post Your Comments

Related Articles


Back to top button